പരിസ്ഥിതി നാശം പ്രളയക്കെടുതിയുടെ വ്യാപ്​തി കൂട്ടി -ബാന്തേ ടിസാവ്രോ

മലപ്പുറം: പുഴയോരത്തെ അനധികൃത നിർമാണവും പരിസ്ഥിതി നിയമാവലി പാലിക്കാതെയുള്ള ഖനനവുമാണ് കേരളത്തെ പ്രളയക്കെടുതിയിലാഴ്ത്തിയതെന്ന് ബുദ്ധസന്യാസിയും പരിസ്ഥിതി പ്രവർത്തകനുമായ ബാന്തേ ടിസാവ്രോ. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളിലെ അഞ്ച് പ്രധാന നിർദേശങ്ങളെങ്കിലും നടപ്പാക്കിയാൽ കേരളം രക്ഷപ്പെടുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. പ്രളയം വരുത്തിെവച്ചതാണ്. ഗാഡ്ഗിൽ റിപ്പോർട്ട് ചവറ്റുകൊട്ടയിലിട്ട സർക്കാറുകളാണ് ഇപ്പോൾ സഹായത്തിനായി ഒാടിനടക്കുന്നത്. ഗാഡ്ഗിൽ റിപ്പോർട്ട് അനുസരിച്ച് 1640 ഖനികൾ കേരളത്തിലുണ്ട്. അതിൽ 1500 എണ്ണം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത്. മഴ കനത്തപ്പോൾ ഡാമുകൾ തുറന്നുവിട്ടതിലെ അശാസ്ത്രീയതയും പ്രളയത്തി​െൻറ വ്യാപ്തി കൂടാൻ കാരണമായി -ബാന്തേ ടിസാവ്രോ ആരോപിച്ചു. കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സക്ക് എത്തിയതാണ് ബോധ്ഗയയിൽ ബുദ്ധ് അവശേഷ് ബച്ചാവേ അഭിയാൻ പദ്ധതിക്ക് നേതൃത്വം നൽകുന്ന ബാന്തേ ടിസാവ്രോ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.