മലപ്പുറം: യൂനിവേഴ്സിറ്റികൾ ബിരുദ പഠനത്തിന് അമിത ഫീസ് ഇൗടാക്കി ൈപ്രവറ്റായി പഠിക്കുന്ന വിദ്യാർഥികളെ ദുരിതത്തിലാക്കുന്നതിനെതിരെ പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. കോൺടാക്ട് ക്ലാസുകളും പഠനക്കുറിപ്പുകളും വിദ്യാർഥികളിൽ അടിച്ചേൽപ്പിച്ച് ഫീസിൽ വൻവർധന വരുത്തിയിരിക്കുകയാണ്. ഏതാനും വർഷംമുമ്പുവരെ 400 രൂപയുണ്ടായിരുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ഫീസ് 1600 രൂപയോളമാണ്. ട്യൂഷൻ ഫീസ്, പഠനക്കുറിപ്പിെൻറ വില വകയിൽ ആദ്യവർഷം 1500 രൂപയും അത്രയും തുക തുടർന്നുള്ള വർഷങ്ങളിലും അടക്കണമെന്നും ഇത് വലിയ ചൂഷണമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്കും അസോസിയേഷൻ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.