മലപ്പുറം ജില്ലയിലെ മൂന്ന്​​ ഗവ. കോളജുകളിൽ പുതിയ കോഴ്​സുകൾ

മലപ്പുറം: ജില്ലയിലെ മൂന്ന് ഗവ. കോളജുകളിൽ പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകൾ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം ഗവ. കോളജിൽ എം.എസ്സി ഫിസിക്സ്, എം.എ ഹിസ്റ്ററി എന്നിവയും പെരിന്തൽമണ്ണ പി.ടി.എം കോളജിൽ എം.എസ്സി ഫിസിക്സ്, ബി.എസ്സി കെമിസ്ട്രി എന്നിവയും കൊണ്ടോട്ടി ഗവ. കോളജിൽ എം.എ ഇംഗ്ലീഷ്, എം.എസ്സി മാത്സ് എന്നിവയുമാണ് അനുവദിച്ചത്. അധ്യയനവർഷം ആരംഭിച്ചെങ്കിലും ബിരുദ കോഴ്സ് എങ്കിലും ഇൗ വർഷം തുടങ്ങാൻ പറ്റുമോയെന്ന് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. എൻജിനീയറിങ് കോളജ്, പോളിടെക്നിക് തുടങ്ങിയ സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഒരു വർഷം സ്റ്റൈപൻേഡാടെയുള്ള ഇേൻറൺഷിപ് ഏർപ്പെടുത്തും. സാേങ്കതിക സർവകലാശാല വി.സിയുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടുണ്ട്. അടുത്ത അധ്യയനവർഷം മുതൽ ഇത് നടപ്പാക്കും. കോളജുകളിൽ എൻ.എസ്.എസ് അംഗങ്ങളുടെ എണ്ണം 100ൽ പരിമിതപ്പെടുത്തിയതിനാൽ സന്നദ്ധ പ്രവർത്തനത്തിൽ താൽപര്യമുള്ള മറ്റു കുട്ടികൾക്കുവേണ്ടി വോളൻററി ആർമി രൂപവത്കരിക്കുന്നതും പരിഗണനയിലുണ്ട്. വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ പുതിയ പദ്ധതി നടപ്പാക്കും. ഒാപൺ യൂനിവേഴ്സിറ്റി വരുന്നതോടെ പരമ്പരാഗത കോഴ്സുകൾ അങ്ങോട്ടുമാറ്റുകയും കലാലയങ്ങളിൽ പുതുതലമുറ കോഴ്സുകൾക്ക് മുൻഗണന നൽകുകയും ചെയ്യുമെന്ന് ജലീൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.