നഗരസഭ ഓഫിസ് ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

നിലമ്പൂർ: അർഹതപ്പെട്ട പലരുടെയും പെൻഷൻ നഗരസഭ റദ്ദാക്കി എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ നിലമ്പൂർ മേഖല കമ്മിറ്റി നഗരസഭ ഓഫിസ് ഉപരോധിച്ചു. പലരും മരിച്ചു എന്ന തെറ്റായ വിവരം ഡി.ബി.ടിയിലേക്ക് അയച്ചതാണ് പലരുടെയും പെൻഷൻ റദ്ദാക്കാൻ കാരണം. അടിയന്തരമായി ഇത്തരം പരാതികൾ പരിഹരിക്കുമെന്ന് നഗരസഭ സെക്രട്ടറി ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു. കോൺഗ്രസ് നടത്തിയ വില്ലേജ് ഓഫിസ് ധർണ നഗരസഭയുടെ വീഴ്ച മറച്ചുവെക്കാനാണെന്നും സമരക്കാർ ആരോപിച്ചു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അരുൺദാസ്, യൂനസ് ചന്തക്കുന്ന്, അർജുൻ, ജുനൈസ്, നിഷാദ്, നിധിൻ എന്നിവർ നേതൃത്വം നൽകി. പടം:2- സമരവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭ സെക്രട്ടറിയുമായി ചർച്ച നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.