കേരളത്തി​െൻറ സ്വന്തം സൈന്യത്തിന് ആദരം

പുറത്തൂർ: കേരളത്തി​െൻറ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ച കടലി​െൻറ മക്കള്‍ക്ക് കടലോളം സ്‌നേഹത്തോടെ സര്‍ക്കാറി​െൻറ ആദരം. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് താങ്ങും തണലുമായ മലബാര്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളെയാണ് ഫിഷറീസ് വകുപ്പി​െൻറയും മത്സ്യഫെഡി​െൻറയും ആഭിമുഖ്യത്തില്‍ ആദരിച്ചത്. കൂട്ടായി ഹയാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍പ്പെട്ട ആറായിരത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ സേവനത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മത്സ്യത്തൊഴിലാളികളെ ആദരിക്കുക മാത്രമല്ല അവര്‍ക്ക് നഷ്ടമായ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മനുഷ്യപാലമായി മാറി ദുരന്തമുഖത്ത് ശ്രദ്ധേയമായ സിയാദ് ഉൾപ്പെടെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 600ലേറെ മത്സ്യത്തൊഴിലാളികളെയാണ് ആദരിച്ചത്. താനൂരിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ അബ്ദുല്‍ ഖാദര്‍-ഷരീഫ ദമ്പതികളുടെ മകള്‍ റഹ്ഫത്തിനെയും ചടങ്ങില്‍ ആദരിച്ചു. മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ‍്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ പി. അബ്ദുൽ ഹമീദ്, പി.കെ. അബ്ദുറബ്ബ്, വി. അബ്ദുറഹ്മാന്‍, സി. മമ്മുട്ടി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍, എ.ഡി.എം വി. രാമചന്ദ്രന്‍, മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹെറോള്‍ഡ്, സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ അംഗം കൂട്ടായി ബഷീര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. നസറുല്ല, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ അനിത കിഷോര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. ഷുക്കൂര്‍, ഗ്രാമപഞ്ചായത്ത് അംഗം അല്‍താഫ് ഹുസൈന്‍, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ എം. ബാപ്പുട്ടി, ഹുസൈന്‍ ഈസ്പാടത്ത്, എം.പി. അഷ്‌റഫ്, കെ.പി. ബാപ്പുട്ടി, സി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗം കെ.വി.എം. ഹനീഫ സ്വാഗതവും ഉത്തരമേഖല ഫിഷറീസ് ജോയൻറ് ഡയറക്ടര്‍ കെ. സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.