നഗരസഭ ചെയർമാനെതിരെ തുറന്നടിച്ച് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ

നഗരസഭ ചെയർമാനെതിരെ എം.എൽ.എ ആരോപണം സ്വന്തം അഴിമതി മൂടിവെക്കാനെന്ന് മുഹമ്മദ് മുഹ്‌സിൻ പട്ടാമ്പി: നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾക്കെതിരെ തുറന്നടിച്ച് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. സ്വന്തം അഴിമതിയും ആരോപണവും മൂടിവെക്കാനാണ് പട്ടാമ്പി പാലം നവീകരണത്തിൽ അഴിമതി ആരോപിക്കുന്നതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ പാലം നിർമാണപ്രവൃത്തിയെക്കുറിച്ച് അഭിപ്രായവ്യത്യാസവും പ്രകടിപ്പിക്കാതെയും രേഖാമൂലം പരാതി നൽകാതെയും മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. നവീകരണം തടസ്സപ്പെടുത്തി ആളുകൾ കഷ്ടപ്പെടുമ്പോൾ എം.എൽ.എയെയും ഇടതുസർക്കാറിനെയും ആക്ഷേപിക്കാനുള്ള ശ്രമമാണ് ചെയർമാൻ നടത്തിയത്. കൈവരികൾക്ക് 15 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളുമായി സഹകരിക്കാതെ സ്വന്തമായി ക്യാമ്പ് തുറക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുള്ളപ്പോൾ സ്വന്തം പേരിൽ നിധി രൂപവത്കരിച്ച് പണം പിരിക്കുകയും ചെയ്ത ചെയർമാന് പ്രതിപക്ഷ നേതാവി​െൻറ ശാസന കേൾക്കേണ്ടിവന്നു. സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിടുകയും ചെയർമാൻ നിധി മരവിപ്പിക്കുകയും ചെയ്തു. ഇത് മൂടിവെക്കാനാണ് പാലനിർമാണത്തിൽ അഴിമതി ആരോപിക്കുന്നതെന്നും മുഹ്സിൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.