തിരൂരങ്ങാടി: ജീവൻ തിരിച്ചുനൽകിയ രക്ഷകന് ബാലിക ഒരുപിടി പൂക്കളിലൂടെ ആദരം നൽകി. കൊടിഞ്ഞി കടുവാളൂർ വാക്കയിൽ മുഹമ്മദ് നിസാറിെൻറ നാലരവയസ്സുകാരി മകൾ നസ്‌ല സനയാണ് തന്നെ രക്ഷപ്പെടുത്തിയ കടുവാളൂർ സ്വദേശിയും ഷട്ടിൽ ബാറ്റ്മിൻറൺ ജില്ല മുൻ ചാമ്പ്യനായ പത്തൂർ മൻസൂറിനെ ആദരിച്ചത്. കടുവാളൂർ എ.എം.എൽ.പി സ്‌കൂളിലായിരുന്നു അധ്യാപകരും പി.ടി.എ ഭാരവാഹികളും വിദ്യാർഥികളും നൽകിയ ആദരം. സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിയായ നസ്‌ല സന കഴിഞ്ഞ 16നാണ് കടുവാളൂർ വയലിൽ നിലയില്ലാ വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അമ്പതത് മീറ്റർ അകലെയായിരുന്ന മൻസൂർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ചടങ്ങിൽ പ്രധാനധ്യാപകൻ എ.പി. അബ്ദുസമദ് പൊന്നാട അണിയിച്ചു. പി.ടി.എ പ്രസിഡൻറ് വി.ടി. ബഷീർ അധ്യക്ഷത വഹിച്ചു. മുനീർ മാസ്റ്റർ, മുഷ്താഖ് കൊടിഞ്ഞി, ഒ. മുബഷിർ, കെ.ടി. മൈമൂന ടീച്ചർ, ജി. ഓമന ടീച്ചർ, സഫൂറ ടീച്ചർ, സ്‌കൂൾ ലീഡർ ഫാത്തിമ മിൻഷ സംസാരിച്ചു. ചിത്രം: നസ്‌ല സന മൻസൂറിനെ പൂക്കൾ നൽകി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.