പൊന്മള തെക്കേക്കര കോളനിയിൽ ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും -എം.എൽ.എ

കോട്ടക്കൽ: പൊന്മള തെക്കേക്കര കോളനി നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. സംസ്ഥാന പട്ടികജാതി വകുപ്പ് നടപ്പിലാക്കുന്ന 'അംബേദ്കർ സ്വാശ്രയ ഗ്രാമം' പദ്ധതിയിലാണ് തെക്കേക്കര കോളനിയെ ഉൾപ്പെടുത്തിയത്. കോളനിയിലെ റോഡുകൾ, നടപ്പാതകൾ എന്നിവ കോൺക്രീറ്റ് ചെയ്യുക, മാലിന്യ സംസ്കരണത്തിനുള്ള പദ്ധതി, സോളാർ വിളക്കുകൾ സ്ഥാപിക്കൽ, 31 വീടുകൾക്ക് കക്കൂസ് നിർമാണം, 37 വീടുകളുടെ പുനരുദ്ധാരണം, 30 വീടുകൾക്ക് സംരക്ഷണ ഭിത്തി നിർമാണം, 38 വീടുകളിൽ സോളാർ വൈദ്യുതീകരണം, കോളനിക്കായുള്ള കുടിവെള്ള പദ്ധതി തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് നടത്താനുദ്ദേശിക്കുന്നത്. ഇതിനായി കോളനിയിൽ ചേർന്ന യോഗം കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊന്മള പഞ്ചായത്ത് പ്രസിഡൻറ് കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എ. റഹ്മാൻ, മെംബർ ബീരാൻ കുട്ടി, പട്ടികജാതി വികസന ഓഫിസർ അനിൽ കുമാർ, ശിവശങ്കരൻ, ശ്രീജിത്ത്, കടക്കാടൻ സലീം ഹാജി, കെ.കെ. ഇബ്രാഹീം കുട്ടി, കെ.കെ. അബ്ബാസ്, കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു. Photo kkl/ IMG/ 3887: പൊന്മള തെക്കേക്കര കോളനിയിൽ നടന്ന യോഗം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.