തിരൂരങ്ങാടി: ചേളാരി ചേറക്കോടില്‍ വയോധികനെ തെൻറ വീടിനുമുന്നിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ചില വ്യക്തികൾ നടത്തുന്ന ദുഷ്പ്രചാരണങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ നേതാവ് കെ.പി. ബാലകൃഷ്ണന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. വയോധികെൻറ മകന് കൊടുക്കാനുള്ള പണം ആവശ്യപ്പെടാന്‍ തെൻറ വീട്ടിൽ വന്നപ്പോഴുണ്ടായ വഴക്കിനിടെയാണ് മരണം സംഭവിച്ചതെന്ന പ്രചാരണവും തെറ്റാണ്. ഈസമയം താൻ വീട്ടിലുണ്ടായിരുന്നില്ല. വീട് നിർമാണവുമായി ബന്ധപ്പെട്ട് ഒരു പണമിടപാടും ഇയാളുടെ മകനുമായി തനിക്കില്ല. തന്നെ അപകീര്‍ത്തിപ്പെടുത്തുംവിധം സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ ഇല്ലാത്തത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.