മുംബൈ: ലാഭം മാത്രം ലക്ഷ്യമിട്ട് മറ്റു മരുന്ന് കമ്പനികളുടെ ഉൽപന്നങ്ങൾക്ക് സാദൃശ്യമുള്ള മരുന്നുകൾ നിർമിച്ച് വിൽക്കുന്ന ഫാർമ കമ്പനിേയാട് പിഴയായി ഒന്നര കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിക്കാൻ ബോംെബ ഹൈകോടതി ഉത്തരവ്. ഗാൽഫ ലേബാറട്ടറിക്കാണ് ജസ്റ്റിസ് എസ്.കെ. കാത്തവാല പിഴയിട്ടത്. തങ്ങളുടെ 'കാൻഡിഡ് ബി' എന്ന ക്രീമിെൻറ പാക്കിങ് ഡിസൈനുകളും രൂപവും അേതപടി കോപ്പിയടിച്ച് 'ക്ലോഡിഡ് ബി' എന്ന പേരിൽ ഗാൽഫ ലേബാറട്ടറി ക്രീം വിപണനം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് നൽകിയ ഹരജിയിലാണ് വിധി. മരുന്നു കമ്പനികൾക്ക് പൊതുജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഭാരിച്ച ഉത്തരവാദിത്തമാണ് ഉണ്ടാകേണ്ടതെന്ന് പറഞ്ഞ കോടതി ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ഇടപാടായി മാറിയെന്ന് വിമർശിച്ചു. മരുന്നുകൾ കോപ്പിയടിച്ച് വിൽക്കുന്നത് ഗാൽഫ ലബോറട്ടറിയുടെ സ്ഥിരം ഏർപ്പാടാണെന്ന് വ്യക്തമായതായി പറഞ്ഞ കോടതി പിഴ വിധിക്കുകയായിരുന്നു. പിഴ സംഖ്യ ഹരജിക്കാർക്ക് നൽകാനായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ, പണം തങ്ങൾക്ക് വേണ്ടെന്നും ഏതെങ്കിലും എൻ.ജി.ഒക്ക് നൽകണമെന്നും ഹരജിക്കാർ നിർദേശിച്ചു. ഇതോടെയാണ് കേരളത്തിലെ പ്രളയ ദുരന്തത്തിെൻറ ആഴം കണക്കിലെടുത്ത് പണം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിക്കാൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.