ദുരിതാശ്വാസ ക്യാമ്പിലെ വയോധികയോട് എം.എൽ.എ മോശമായി പെരുമാറിയെന്ന്

കരുനാഗപ്പള്ളി: തൊടിയൂർ ചേലക്കോട്ടുകുളങ്ങര ഗവ.എൽ.പി.സ്കൂളിലെ ദുരിതബാധിത ക്യാമ്പിൽ കഴിയുന്ന വയോധികയോട് ആർ. രാമചന്ദ്രൻ എം.എൽ.എ മോശമായ രീതിയിൽ സംസാരിച്ചെന്ന് പരാതി. സംഭവത്തി​െൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. എം.എൽ.എയോട് ആവശ്യങ്ങളും ആവലാതികളും പറഞ്ഞപ്പോൾ കൈ ചൂണ്ടിക്കൊണ്ട് തട്ടിക്കയറുകയും മോശമായി സംസാരിക്കുകയും ചെയ്തതാണ് വിവാദമായത്. ജനപ്രതിനിധിയോട് ദുരിതങ്ങൾ പറയാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് വയോധിക പറഞ്ഞപ്പോൾ ആവശ്യങ്ങൾ പറഞ്ഞാൽ മതി, അല്ലാതെ മറ്റൊരു അധികാരവും നിങ്ങൾക്കില്ലെന്നായിരുന്നു ലഭിച്ച മറുപടി. എം.എൽ.എയുടെ വാക്കുകൾക്ക് വയോധികയും മറുപടി പറഞ്ഞു. എം.എൽ.എയുടെ പെരുമാറ്റം കണ്ട് ക്യാമ്പിലുള്ളവരും പ്രതികരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്നവർ എം.എൽ.എയെ പിന്തിരിപ്പിച്ചു കൊണ്ടുപോകുകയായിരുന്നു. തൊടിയൂർ പഞ്ചായത്തി​െൻറ വടക്കുകിഴക്കൻ പ്രദേശത്തെ പള്ളിക്കലാറി​െൻറ തീരത്ത് താമസിച്ച നിരവധി കുടുംബങ്ങളാണ് പ്രളയക്കെടുതിയിൽ തൊടിയൂർ നോർത്ത് ചേലക്കോട്ടുകുളങ്ങര ഗവ. എൽ.പി.എസിലെ ക്യാമ്പിൽ കഴിഞ്ഞിരുന്നത്. പ്രളയക്കെടുതിയുടെ മൂന്നാം ദിവസം എം.എൽ.എ ക്യാമ്പിൽ എത്തിയപ്പോഴുള്ള സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ക്യാമ്പിലുള്ളവർ തന്നെ വിഡിയോ എടുത്ത് പുറത്തുവിടുകയായിരുന്നു. മോശമായി പെരുമാറിയെന്നത് ബി.ജെ.പി സൃഷ്ടി - എം.എൽ.എ കരുനാഗപ്പള്ളി: തൊടിയൂർ ദുരിതാശ്വാസ ക്യാമ്പിൽ വയോധികയോട് മോശമായി സംസാരിെച്ചന്ന ആരോപണം ബി.ജെ.പി-ആർ.എസ്.എസ് സൃഷ്ടിയാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ. തൊടിയൂർ നോർത്ത് ചേലക്കോട്ടുകുളങ്ങര ഗവ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചപ്പോൾ വയോധികയുടെ പ്രശ്നം കേട്ടശേഷം പരിഗണന നൽകി. എല്ലാ ദിവസവും രണ്ട് പ്രാവശ്യം കരുനാഗപ്പള്ളി മണ്ഡലത്തിലെ പന്ത്രണ്ടോളം ക്യാമ്പിൽ സന്ദർശനം നടത്തി ആവശ്യങ്ങൾ മനസ്സിലാക്കി വേണ്ടത് ചെയ്തു. തൊടിയൂരിലെ ക്യാമ്പ് തുടങ്ങി നാലാം ദിവസം വൈകീട്ട് എത്തിയപ്പോൾ ചിലർ പരാതി പറയാൻ വേണ്ടി വയോധികയെ തയാറാക്കി നിർത്തിയതായിരുന്നു. ക്യാമ്പിൽ ആർക്കും പരാതികൾ ഒന്നുമില്ലായിരുന്നു. അവർ ക്യാമ്പ് തുടങ്ങി മൂന്നാം ദിവസം രാത്രിയാണ് എത്തിയത്. അവരുടെ മോശമായ സംഭാഷണത്തിന് മറുപടി മാത്രമാണ് പറഞ്ഞത്. കരുനാഗപ്പള്ളിയിലെ ഒരു ദുരിതാശ്വാസ കേന്ദ്രത്തിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. സംഭാഷണം മൊബൈലിൽ വിഡിയോ എടുത്ത് തെറ്റായി പ്രചരിപ്പിക്കുകയായിരുെന്നന്നും എം.എൽ.എ 'മാധ്യമ'ത്തോടു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.