കടലുണ്ടി പുഴയിൽ കാണാതായ വിദ്യാർഥിക്കായി ഇന്ന് വീണ്ടും തിരച്ചിൽ

പരപ്പനങ്ങാടി: രണ്ടാഴ്ചയായി കടലുണ്ടി പുഴയിൽ കാണാതായ വിദ്യാർഥിക്കായി ശനിയാഴ്ച വീണ്ടും തിരച്ചിൽ നടത്തും. ചെറമംഗലം അറ്റത്തങ്ങാടി സ്വദേശി അബ്ദുൽ ഗഫൂറി​െൻറ മകൻ സിനാനെയാണ് (12) സമ പ്രായക്കാരായ രണ്ടു ബന്ധുക്കളും രക്ഷിതാവുമൊത്തുള്ള യാത്രക്കിടെ തോണി മറിഞ്ഞ് എടത്തുരുത്തി കടവിൽ കാണാതായത്. പരപ്പനങ്ങാടി പൊലീസി​െൻറ ഇടപെടലിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലും ഫലം ചെയ്തില്ല. ശനിയാഴ്ച രാവിലെ ഒമ്പത്മുതൽ ഫയർ സർവിസി​െൻറ നേതൃത്വത്തിൽ സർവ സന്നാഹങ്ങളോടെയാകും തിരച്ചിൽ നടത്തുകയെന്ന് നഗരസഭ വൈസ് ചെയർമാൻ എച്ച്. ഹനീഫ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.