400ഓളം പേർ പെൻഷനിൽനിന്ന് പുറത്തെന്ന് ചെയർമാൻ കോട്ടക്കൽ: നഗരസഭയിൽ പി.എം.എ.വൈ ഭവന നിർമാണ പദ്ധതിയിൽ പുതിയ അപേക്ഷകരുടെ എണ്ണം 244 ആയി. 180 പേരുടെ അപേക്ഷ നഗരസഭ കൗൺസിൽ അംഗീകരിച്ചു. 38 പേരാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. നിലവിൽ തരിശുഭൂമിയിലുള്ള എട്ട് പേരെ കൂടി പരിഗണിച്ചാണ് പുതിയ പട്ടിക. അതേസമയം, നഗരസഭ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കൗൺസിലിൽ യോഗം ബഹളത്തിലായി. അർഹരായ 401 പേർ പടിക്കുപുറത്താണെന്ന് ചെയർമാൻ കെ.കെ. നാസർ പറഞ്ഞു. എന്നാൽ, ഇത് അജണ്ടയിലില്ലാത്ത വിഷയമാണെന്നും പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വാഹനമില്ലാത്തവർ ആഡംബര കാറിെൻറ ഉടമയായും മരിക്കാത്തവരെ മരിച്ചവരായും കണക്കാക്കിയാണ് ഒഴിവാക്കിയത്. വാർധക്യ-വികലാംഗ പെൻഷൻ പറ്റുന്നവരാണ് പുറത്തായവരെന്നാണ് സൂചന. കഴിഞ്ഞമാസം വരെ പെൻഷൻ പറ്റിയവരാണ് ഈമാസം പുറത്തായിരിക്കുന്നത്. പ്രതിപക്ഷത്തിെൻറ ഓണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് കോട്ടക്കൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടതുപക്ഷ കൗൺസിലർമാർ ഒരുമാസത്തെ ഓണറേറിയം നൽകുമെന്ന് യോഗത്തിൽ പ്രഖ്യാപിച്ചു. നഗരസഭ തനതുഫണ്ടിൽനിന്ന് നേരത്തേ 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.