നിലമ്പൂർ: സംസ്ഥാന സർക്കാറിെൻറ ലൈഫ് ഭവന പദ്ധതി പ്രകാരം ചാലിയാർ പഞ്ചായത്തിൽ ആദ‍്യ ഗഡു വിതരണം ചെയ്തു. 87 കുടുംബങ്ങൾക്ക് വീട് അനുവദിച്ചതിൽ 51 കുടുംബങ്ങളാണ് കരാർ വെച്ചത്. ഇതിൽ 26 പേർക്കാണ് ആദ‍്യഗഡുവായ 40,000 രൂപ വീതം വിതരണം ചെയ്തത്. ചാലിയാർ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അച്ചാമ്മ ജോസഫ്, പി. പ്രമീള, അംഗങ്ങളായ പൂക്കോടൻ നൗഷാദ്, ബാലചന്ദ്രൻ എളമ്പിലാക്കോട്, റീന രാഘവൻ, പത്മജ പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് വടക്കൻ, വി.ഇ.ഒ കെ.വി. മുജീബ്, കല്ലട കുഞ്ഞുമുഹമ്മദ്, യു. കുഞ്ഞീതു, സി.വി. മുഹമ്മദ്കുട്ടി, കെ. രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പത്താം തരത്തിലും പ്ലസ് ടു പരീക്ഷകളിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.