നിലമ്പൂര്‍: തേക്കു മ്യൂസിയത്തിലെത്തുന്നവര്‍ക്ക് കാഴ്ച വിരുന്നൊരുക്കി ഇനി ആദിമ ഗോത്രവിഭാഗത്തിലെ സ്ത്രീയുടെ മുഖ മാതൃകയും. ഒൗഷധസസ്യ ഉദ്യാനത്തിലാണ് ഈ ഭീമന്‍ മുഖശിൽപം ഒരുക്കിയിരിക്കുന്നത്. 23 അടി ഉയരത്തിലും വീതിയിലുമുള്ള കോൺക്രീറ്റ് ശിൽപം തിരുവനന്തപുരം സ്വദേശി അരുൺ മോഹനാണ് രൂപകൽപന ചെയ്തത്. ഇവിടെ അത‍്യപൂർവ ഇനത്തിൽപ്പെട്ട 450ഓളം ഔഷധ സസ‍്യങ്ങളുണ്ട്. ഔഷധ ഉദ്യാനം വിപുലപ്പെടുത്താനും നവീകരണത്തിനുമായി സസ്യബോര്‍ഡ് 23 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇൗ തുക ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രതിമയും നിർമിച്ചതെന്ന് മ‍്യൂസിയം ശാസ്ത്രജ്ഞൻ ഡോ. ചന്ദ്രശേഖര പറഞ്ഞു. ആദിവാസി മേഖലകളില്‍നിന്ന് നേരിട്ട് ശേഖരിച്ച ഔഷധ സസ‍്യങ്ങളാണ് പരിപാലിച്ച് വരുന്നത്. പ്രകൃതിയുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ ആദിമഗോത്ര വിഭാഗക്കാരുടെ പങ്ക് സൂചിപ്പിക്കുന്നതിനാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ജീവജലം പ്രതിമയുടെ വായിലൂടെ ഒഴുകി മുന്നിലെ തടാകത്തിലേക്ക് പതിക്കുന്നു. തടാകത്തിന് ചുറ്റും ലാൻഡ്സ്‌കേപ്പും തയാറാക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ഈ രൂപത്തോടൊപ്പം ഫോട്ടോ എടുക്കാനും സൗകര്യമുണ്ടാകും. ഉദ്യാനത്തിലെ വാച്ച് ടവറില്‍നിന്ന് കാണാവുന്ന രീതിയിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം രൂപ പുതിയ പ്രവര്‍ത്തികള്‍ക്കായി ചെലവു വന്നിട്ടുണ്ട്. അരുണിെൻറ നേതൃത്വത്തില്‍ നേരത്തെ നിർമിച്ച ചെസ്സ് കളിക്കുന്ന തവളകളുടെ ഭീമാകാരമായ ശിൽപവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.