(((അയക്കേണ്ട))) റമദാൻ വിശേഷം റമദാനിൽ ഓരോരോത്തരും ആചരിക്കേണ്ട വ്രതശുദ്ധിയുണ്ട്. വ്രതശുദ്ധി അവനവനിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് അപരനിലേക്ക് വ്യാപിച്ചു കിടക്കുന്നു. സഹജീവികളോടുള്ള കരുണാമയമായ ജീവിത സമീപനമാണ് ആത്മശുദ്ധീകരണത്തിെൻറ പാത ഒരുക്കുന്നത്. ഉന്നത സഹജാവബോധം കൂടിയാണത്. മനസ്സും ശരീരവും വേറെയല്ല. ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിലെ അമ്മയും മക്കളും വിശന്നിരിക്കുന്നത് കാണേണ്ടി വന്നപ്പോൾ ഭരണാധികാരി ഖലീഫ ഉമർ ചെയ്ത പ്രവൃത്തി ഓർമ വരുന്നു. തെൻറ കൊട്ടാരത്തിൽ ചെന്ന് അവർക്കുള്ള ഭക്ഷണം തലയിൽ ചുമന്ന് കാൽനടയായി കൊണ്ടു ചെന്നെത്തിച്ച ഭരണാധികാരി. അധികാരത്തിെൻറ ധാർഷ്ട്യങ്ങൾക്കപ്പുറം എങ്ങനെ ഭരണാധികാരി കാരുണ്യവാനായിരിക്കണമെന്ന് ഇസ്ലാം നമുക്ക് പഠിപ്പിച്ചുതരുന്നു. ആ വിധം പ്രവാചകെൻറ കാരുണ്യം മണ്ണിലേക്ക് മനുഷ്യമനസ്സിലേക്കും പെയ്തിറങ്ങുന്ന മാസമാണ് റമദാൻ. ആത്മവിശുദ്ധിയിലൂടെ അപരെൻറ വിശുദ്ധിയും അതിലൂടെ സമൂഹ വിശുദ്ധിയും ഉണ്ടാകണം. കരുണാമയനായിരിക്കേണ്ട രാജ്യത്തിെൻറ കാവൽക്കാരൻ അധികാരത്തിെൻറ പൈശാചിക രൂപമാകുമ്പോൾ റമദാെൻറ വിശുദ്ധി മനസ്സിൽ പകർത്തി പ്രവാചക ശബ്ദത്തിനു കാതോർക്കുക. അന്യെൻറ വാക്കുകൾ സംഗീതമാകുന്ന കാലമുണ്ടാകട്ടെ! വയലാർ രാമവർമ എഴുതിയതുപോലെ വരാനിരിക്കുന്ന നല്ല കാലത്തിലേക്ക് റമദാൻ ചന്ദ്രിക നിലാവു പടർത്തട്ടെ! -ഡോ. പി.ആർ. ജയശീലൻ സാഹിത്യ നിരൂപകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.