ഇരുമ്പുരുക്ക് കമ്പനികൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണം ^പരിസ്ഥിതി സംരക്ഷണ സമിതി

ഇരുമ്പുരുക്ക് കമ്പനികൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണം -പരിസ്ഥിതി സംരക്ഷണ സമിതി പാലക്കാട്: കഞ്ചിക്കോട് പ്രീക്കോട്ട് മിൽ കോളനിയിൽ പ്രവർത്തിക്കുന്ന പാരഗൺ സ്റ്റീൽ (ഒന്ന്), എസ്.എസ്.എം (ഒന്ന്) എന്നീ ഇരുമ്പുരുക്ക് കമ്പനികൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി സംരക്ഷണസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പരിസ്ഥിതി മലിനീകരണവും ജനദ്രോഹനടപടികളും നിയമലംഘനങ്ങളും വ്യക്തമായിട്ടും ഈ കമ്പനികളുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകർ വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച രേഖകൾ പ്രകാരം നിരവധി നിയമലംഘനങ്ങളാണ് കമ്പനിയിൽ നടക്കുന്നത്. ഉദ്യോഗസ്ഥർ ഇവക്കെതിരെ നടപടിയെടുക്കാത്ത സാഹചര്യത്തിൽ സമിതി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. പരിസ്ഥിതിസംരക്ഷണ സമിതി സെക്രട്ടറി എം. വിജയകുമാർ, കൺവീനർ എൻ.വി. വികാസ്, ചെയർമാൻ എം. രാജേഷ്, എക്സിക്യൂട്ടീവ് അംഗം മാധവൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.