പാലക്കാട്: അഹല്യ മുദ്ര ദേശീയ നൃത്ത-സംഗീതോത്സവത്തിെൻറ ഏഴാംദിനമായ വ്യാഴാഴ്ച പ്രശസ്ത നർത്തകി പ്രതീക്ഷ കാശിയും സംഘവും അവതരിപ്പിച്ച കുച്ചിപ്പുടി അരങ്ങേറി. മുത്തുസ്വാമി ദീക്ഷിതരുടെ മഹാഗണപതിം എന്നു തുടങ്ങുന്ന ഗണേശ സ്തുതിയോടെയാണ് നൃത്തം ആരംഭിച്ചത്. പഞ്ചഭൂത വർണനയാണ് തുടർന്ന് അരങ്ങിലെത്തിയത്. സ്വാതിതിരുനാൾ കൃതിയായ ശങ്കരി ശ്രീകരി തുടർന്ന് വന്നു. തരംഗം ഭാഗത്ത് പ്രതീക്ഷാകാശിയും അമ്മ വൈജയന്തിയും കാശിയും ഒരുമിച്ച് വേദിയിലെത്തി. വേദിയിൽ വെള്ളിയാഴ്ച വൈകീട്ട് 6.30ന് സംഗീതനിശ അരങ്ങേറും. കെ.കെ. മോഹനന് യാത്രയയപ്പ് പാലക്കാട്: സർവിസിൽനിന്ന് വിരമിച്ച കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറായിരുന്ന കെ.കെ. മോഹനന് യൂനിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സമ്മേളനം സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഇ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ, എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് എം.എ. അരുൺകുമാർ, കേന്ദ്ര കോൺഫെഡറേഷൻ ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ ചാഴിയോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.