ഡെയിഞ്ച വിത്ത് വിസ്മൃതിയിലേക്ക് പുതുനഗരം: നെൽപാടങ്ങളിൽനിന്ന് ഡെയിഞ്ചകൾ ഓർമയാകുന്നു. നെൽചെടികൾ നട്ടുപിടിപ്പിക്കുന്നതിന് മുമ്പ് പാടശേഖരങ്ങളിൽ പച്ചില വളത്തിനായി ഡെയിഞ്ച വിത്തു വിതക്കുന്നത് നിലവിൽ അന്യമാകുകയാണ്. മിക്ക കർഷകരും ഡയിഞ്ചകൾക്ക് പകരം കളനാശിനി ഉപയോഗിച്ച് പാടശേഖരങ്ങളിൽ തളിച്ചശേഷം വിത്തുവിതക്കുന്ന സംവിധാനമാണുള്ളത്. എന്നാൽ ഡെയിഞ്ച വിത്തിറക്കി ഒരു മാസക്കാലത്തോളം വളർത്തിയശേഷം മഴക്കാലത്ത് ഉഴുതുമറിച്ച് പാടശേഖരങ്ങളിൽ വെള്ളം കെട്ടി നിർത്തിയശേഷം അഴുകി മണ്ണിൽ ലയിച്ചശേഷമാണ് ഞാറ് നട്ടുപിടിപ്പിക്കുന്നത്. ഇത്തരം സംവിധാനം നിലവിൽ കർഷകർ സ്വീകരിക്കാത്തതിനാൽ മണ്ണിെൻറ സ്വാഭാവികമായുള്ള ഗുണങ്ങൾ ഇല്ലാതാകുന്നതായി മുതിർന്ന കർഷകനായ മാണിക്കൻ പറയുന്നു. ഡയിഞ്ചയും മറ്റു പച്ചില വളങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തി മണ്ണിനെ വളക്കൂറുള്ളതാക്കി മാറ്റാൻ കൃഷിവകുപ്പും ബോധവത്കരണം നടത്തണമെന്നാണ് നെൽകർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.