നോമ്പുകാലം ഒരനുഭവമായി മാറിയത് കോഴിക്കോട് കുടുംബശ്രീക്കാലം മുതലാണ്. അതുവരെ കോളജ് കാലത്തെ സുഹൃത്ത് ഷിയയുടെ ഭക്ഷണകാലം മാത്രമായിരുന്നു അത്. എെൻറ നാടായ തിരുവനന്തപുരത്ത് ഇത്ര വിപുലമല്ല നോമ്പ്. കോഴിക്കോട് മുതൽ ഇന്നോളം റമദാൻ ഞങ്ങളുടേത് കൂടിയാണ്. നോമ്പെടുക്കാറുണ്ട്, ഭർത്താവും കുട്ടികളുമുൾപ്പെടെ, ആചാരങ്ങളൊന്നുമില്ലാതെതന്നെ. ജില്ല മിഷനിൽ എല്ലാക്കൊല്ലവും നോമ്പുതുറ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ സി.ഡി.എസ് ചെയർപേഴ്സൻമാർക്കായി നോമ്പുതുറ സംഘടിപ്പിക്കുന്നുണ്ട്. നോമ്പുകാലത്തെ പരിഗണിച്ചാണ് ആ സമയത്തെ ജില്ല മിഷെൻറ എല്ലാ പ്രവർത്തനങ്ങളും നടത്താറുള്ളത്. photo: ck hemalatha kudumbasree സി.കെ. ഹേമലത, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.