ആനക്കര: കുഞ്ഞുനാളുകളിൽ പെൻസിൽകൊണ്ട് കോറിയിട്ട് വഴിയിലുപേക്ഷിച്ച വർണക്കൂട്ടുകളിലൂടെ ജീവിതം തിരിച്ചുപിടിച്ച് ഫൈസൽ മുഹമ്മദ്. ജീവിതമോഹവും രോഗവും നൂൽപാലത്തിൽ സഞ്ചരിക്കുമ്പോൾ രോഗത്തിെൻറ തീഷ്ണതയിൽനിന്ന് പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ചിത്രരചനയാണെന്ന തിരിച്ചറിവിലാണ് കപ്പൂർ പഞ്ചായത്തിലെ പറക്കുളം സ്വദേശിയായ ഫൈസൽ മുഹമ്മദ് (38). നാലരവർഷം മുമ്പ് വിദേശത്ത് ജോലിചെയ്തുവരവെയാണ് തലച്ചോറിൽ അർബുദം ബാധിച്ചത്. തുടർന്ന് ശസ്ത്രക്രിയയും മറ്റും നടത്തിയെങ്കിലും വൈദ്യശാസ്ത്രത്തിനുപോലും പ്രതീക്ഷയില്ലായിരുന്നു. ഇതിനിടെയാണ് വരകളിലൂടെ ഫൈസൽ ജീവിതത്തെ മാറ്റിയെഴുതിയത്. അസുഖവുമായി പൊരുത്തപെട്ട ഫൈസൽ വിശ്രമവേളകളിൽ കുട്ടിക്കാലത്തെ വരകളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. ആദ്യകാലങ്ങളിൽ കഴിഞ്ഞിെല്ലങ്കിലും നിരന്തരപരിശ്രമംതന്നെ നടത്തി. തുടർന്ന് പ്രശസ്തരുടേതുൾെപ്പടെ 600ലേറെ ചിത്രങ്ങൾ വരച്ചുകൂട്ടി. കളർപെൻസിലുകളോട് കൂടുതൽ ഇഷടമുള്ളതിനാൽ സാധാരണ കളർ പെൻസിലുകളായിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്. ഇപ്പോൾ വാട്ടർകളർ, അക്രലിക്ക്, ഓയിൽ, ഇനാമൽ എല്ലാ മീഡിയകളിലും വരക്കാറുണ്ട്. ബോളിവുഡ് താരമായ സുനിൽഷെട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സംവിധായകരായ നാദിർഷ, കമൽ, മന്ത്രി കെ.ടി. ജലീൽ, വി.ടി. ബൽറാം എം.എൽ.എ, ആർടിസ്റ്റ് നമ്പൂതിരി തുടങ്ങിയവരുടെ ചിത്രങ്ങൾ വരച്ച് നേരിട്ട് സമ്മാനിച്ചിട്ടുണ്ട്. നടന്മാരായ ജയസൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ ചിത്രങ്ങൾ വരച്ച് നൽകിയതോടെ ഇവരും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇതിന് പുറമെ ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്. പ്രമുഖ ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷിെൻറ നേതൃത്വത്തിലുള്ള 'എക്സോട്ടിക്ക് ഡ്രിംസി'ലെ അംഗവുമാണ്. വരുമാനത്തിെൻറ നല്ലൊരു പങ്കും സഹായപ്രവർത്തനത്തിനായി വിനിയോഗിക്കുന്നുണ്ട്. പടിഞ്ഞാറങ്ങാടിയിൽ സ്വന്തമായി ആർട്ടിസ്റ്റ് ഷോപ്പ് നടത്തിവരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സഹോദരൻ ഹംസയും ചിത്രകാരനാണ്. രോഗത്തിെൻറ കാഠിന്യം മൂലം ഇനി എത്രകാലം എന്ന തിരിച്ചറിവില്ല എങ്കിലും നിറങ്ങളുടെ ലോകത്ത് ഫൈസൽ മുഹമ്മദ് തെൻറ ജൈത്രയാത്ര തുടരുകയാണ്. റീനത്താണ് ഭാര്യ. മക്കൾ: സനാഫൈസൽ, നിദാഫൈസൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.