ആനക്കര: കുമരനെല്ലൂരിൽനിന്ന് കൊടിക്കാംകുന്ന് വഴി കാഞ്ഞിരത്താണിയിലേക്കുള്ള പാത തകർന്നത് ദുരിതമായി. കപ്പൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിലാണ് പ്രസ്തുത പാത. റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് വർഷങ്ങളായെങ്കിലും മഴവെള്ളം കെട്ടിനിൽക്കുന്നതുമൂലം പ്രശ്നം സങ്കീർണമായിരിക്കുകയാണ്. റോഡിെൻറ അറ്റകുറ്റപ്പണിക്ക് കപ്പൂർ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം അനുവദിച്ച് കരാർ നൽകിയതാണ്. 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി തീർക്കേണ്ട പ്രവൃത്തിയായിട്ടുകൂടി കരാറുകാരെൻറ അനാസ്ഥയാണ് പണി നടക്കാത്തതിന് കാരണമെന്ന് വാർഡ് അംഗം എം.വി. അലി അറിയിച്ചു. കുമരനെല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിെൻറ അവസ്ഥയും മറിച്ചല്ല. ഇതിനും ഫണ്ട് നൽകി കരാർ ചെയ്തതാണ്. എന്നാൽ, ഇവിടെയും കരാറുകാരൻ അനാസ്ഥ കാണിക്കുന്നതായി വാർഡ് അംഗം അബ്ദുസ്സമദ് പറയുന്നു. എൽ.ഡി.എഫ് ഭരണത്തിലുള്ള പഞ്ചായത്തിലെ പ്രസ്തുത വാർഡുകൾ യു.ഡി.എഫ് അംഗങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനാൽ ഭരണകക്ഷിയിൽപെട്ട അംഗങ്ങളുടെ വാർഡുകളിലെ പ്രവൃത്തി യഥാസമയം നടത്തി മറ്റ് രണ്ടിടത്തും കരാറുകാരൻ വിവേചനം പുലർത്തുകയാെണന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.