കോട്ടനഗരിയിലേക്ക് സ്നേഹയാത്ര നടത്തി സ്നേഹാലയത്തിലെ കുട്ടികൾ

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീക്ക് കീഴിലുള്ള സ്നേഹാലയത്തിലെ കുട്ടികൾ കോട്ടനഗരിയായ പാലക്കാട്ടേക്ക് സ്നേഹയാത്ര നടത്തി. ഗ്രാമപഞ്ചായത്ത് ഭരണസമിതി സുമനസ്സുകളുടെ സഹകരണത്തോടെ യാത്ര ഒരുക്കിയത്. ബഡ്സ് പഠിതാക്കളുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചത്. 40 പേർ രക്ഷിതാക്കളോടൊപ്പം കോട്ടമൈതാനം, ടിപ്പു സുൽത്താ​െൻറ കോട്ട, രാപ്പാടി, വാടിക എന്നിവ സന്ദർശിച്ചു. നഗരത്തിലെ തിയറ്ററിൽ ഇവർക്കായി സിനിമയും കാണിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ, അധ്യാപിക സജ്ന, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജിമ്മി മാത്യു, പ്രിയ, ജയലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗിരിഷ്, ശ്രീജ എന്നിവർ സംഘത്തെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.