അധ്യാപക ഒഴിവ്

അഗളി: ഷോളയൂർ ഗവ. ട്രൈബൽ ഹൈസ്കൂളിൽ എച്ച്.എസ്.എ, കണക്ക്, നാച്വറൽ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലും ജൂനിയർ ഹിന്ദി, യു.പി.എസ്.എ തസ്തികളിലും ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. താൽപര്യമുള്ളവർ തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങൾക്ക്: 9846055463. ആദിവാസികളുടെ ഭൂനികുതി സ്വീകരിക്കുന്നില്ല; വില്ലേജ് ഓഫിസ് ഉപരോധിച്ചു അഗളി: ഭൂനികുതി അടക്കാനെത്തുന്ന ആദിവാസികൾ അടക്കമുള്ളവരെ മതിയായ കാരണങ്ങൾ ഇല്ലാതെ തിരിച്ചയക്കുന്നതിൽ പ്രതിഷേധിച്ച് അഗളി വില്ലേജ് ഓഫിസ് ജനപ്രതിനിധികളും നാട്ടുകാരും ഉപരോധിച്ചു. ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ച ആദിവാസി വിഭാഗക്കാരെ ജീവനക്കാരില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായി ആക്ഷേപമുയർന്നു. പല്ലിയറ, നെല്ലിപ്പതി, പാറവളവ് പ്രദേശങ്ങളിൽനിന്ന് ഭൂനികുതി അടയ്ക്കാൻ വന്ന പത്തോളം കുടുംബങ്ങളെ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം മടക്കിയയച്ചു. കഴിഞ്ഞവർഷം വരെ ഇവരുടെ പുരയിട നികുതി സ്വീകരിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ നികുതി അടച്ച രസീതുമായാണ് ഇവർ വില്ലേജ് ഓഫിസിൽ എത്തിയത്. എന്നാൽ, റവന്യൂ-വനം വകുപ്പുകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന ഭൂമിയാണെന്നും നികുതി സ്വീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥർ ഇവരെ തിരിച്ചയച്ചത്. തുടർന്ന് വിഷയത്തിൽ ഇടെപട്ട ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. മൂന്നുമണിക്കൂർ നീണ്ട ഉപരോധത്തിനൊടുവിൽ മണ്ണാർക്കാട് തഹസിൽദാർ രാധാകൃഷ്ണൻ നായർ ഫോൺ വഴി ജനപ്രതിനിധികളുമായി ചർച്ച നടത്തിയതിനെ തുടർന്ന് നികുതി സ്വീകരിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി. ജില്ല പഞ്ചായത്ത് അംഗം സി. രാധാകൃഷ്ണൻ, അട്ടപ്പാടി ബ്ലോക്ക് വൈസ് പ്രസിഡൻറ് പി. ശിവശങ്കരൻ, അഗളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി. ബാബു, എൽ.ഡി.എഫ് നേതാക്കളായ ജെയിംസ് കാരറ, റോയി ജോസഫ്, എൻ. ജംഷീർ, ശിവ സുബ്രഹ്മണ്യൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.