പൂക്കോട്ടുംപാടം: മഴക്കാലപൂർവ ശുചീകരണം ഊർജിതമാക്കാൻ അമരമ്പലം ഗ്രാമ പഞ്ചായത്തിെൻറ നേതൃത്വത്തിൽ ആരോഗ്യ ജാഗ്രത അവലോകന യോഗം ചേർന്നു. വാർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, വിവിധ സർക്കാർ വകുപ്പ് മേലുദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, റിട്ട. ഉദ്യോഗസ്ഥർ, ക്ലബ് പ്രവർത്തകർ, പൊതുജനങ്ങൾ, വ്യാപാരി പ്രതിനിധികൾ സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് യോഗം ചേർന്നത്. നിപ വൈറസ് രോഗബാധയെക്കുറിച്ച് അമരമ്പലം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. പര്‍വീന്‍ ബോധവത്കരണ ക്ലാസെടുത്തു. മഴക്കാലപൂര്‍വ ശുചീകരണ പരിപാടിക്ക് ഏകീകൃത പ്രവര്‍ത്തന കലണ്ടര്‍ ജെ.എച്ച്.ഐ അജു പി. നായര്‍ അവതരിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സുരേഷ് കുമാർ കളരിക്കൽ, ഗംഗാദേവി ശ്രീരാഗം, വാർഡ് അംഗങ്ങളായ ഒ. ഷാജി, ടി.പി. ഹംസ, അജിഷ, ശോഭന, മീനാക്ഷി ടീച്ചർ, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷിജോയ് പഞ്ചായത്ത് സെക്രട്ടറി ശിവദാസന്‍ നായര്‍ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരായ വി. രാജീവ്, അജു പി. നായർ, ടി.വി. ഹസീന തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.