മക്കരപ്പറമ്പ്: കോഴിക്കോട്-പാലക്കാട് ദേശീയപാത മക്കരപ്പറമ്പ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം ചരക്ക് ലോറി തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. സേലത്തുനിന്ന് ശര്‍ക്കര ലോഡുമായി മലപ്പുറം ഭാഗത്ത് വിതരണത്തിന് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസിന് വശം മാറികൊടുക്കുന്നതിനിടയില്‍ തോട്ടില്‍ വീഴുകയായിരുന്നു. പാലം വളരെ വീതികുറഞ്ഞതായതുകൊണ്ട് ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണ്. പരിക്കേറ്റ തമിഴ്നാട് സ്വദേശികളായ ഡ്രൈവറെയും സഹായിയെയും ചികിത്സ നല്‍കി വിട്ടയച്ചു. ക്ലാസ് റൂം നവീകരണത്തിന് തുക കൈമാറി മങ്കട: ഗവ. ഹൈസ്‌കൂള്‍ ഹൈടെക് ആക്കുന്നതിെൻറ ഭാഗമായി ഒരു ക്ലാസ് മുറി സജ്ജീകരിക്കുന്നതിനാവശ്യമായ തുക സ്‌കൂളിന് കൈമാറി പൂര്‍വവിദ്യാർഥികള്‍. മങ്കട ഗവ. ഹൈസ്‌കൂള്‍ 1981-82ലെ എസ്.എല്‍.സി ബാച്ച് വിദ്യാർഥികളാണ് തുക സമാഹരിച്ച് നല്‍കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പറച്ചികോട്ടില്‍ അബ്ദുസ്സമദ്, പ്രധാനാധ്യാപകന്‍ സ്വാമിനാഥന് തുക കൈമാറി. പി.ടി.എ പ്രസിഡൻറ് കെ. അസ്‌കറലി, ഹയര്‍സെക്കൻഡറി പ്രിന്‍സിപ്പല്‍ അബ്രഹാം മാസ്റ്റര്‍, എസ്.എം.സി ചെയര്‍മാന്‍ സി. അശോകന്‍, പി.ടി.എ വൈസ് പ്രസിഡൻറുമാരായ ടി.ടി. ബഷീര്‍, മാമ്പള്ളി ഫൈസല്‍, പൂര്‍വവിദ്യാർഥി പ്രതിനിധികളായ ആലങ്ങാടന്‍ അബ്ദുസ്സമദ്, എലികോട്ടില്‍ അശ്‌റഫ്, രമാദേവി, പ്രദീപ്, ഗോപാലന്‍, വി. ഹംസ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അധ്യാപക ഒഴിവ് മങ്കട: ഗവ. ഹൈസ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എ നാച്വറല്‍ സയന്‍സ്, എച്ച്.എസ്.എ ഇംഗ്ലീഷ്, ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി, യു.പി.എസ്.എ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം 30ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.