പെരിന്തൽമണ്ണ: ജൂബിലി റോഡിൽ കാർ ഡിവൈഡറിലിടിച്ച് മഞ്ചേരി-മാരിയാട് കക്കാട്ട് മനയിൽ സുജാത (38), മകൾ അനഘ (15), മകൻ ആനന്ദ് (മൂന്ന്), കൊപ്പത്ത് ഓട്ടോയും ലോറിയും കൂട്ടിമുട്ടി കോട്ടപ്പുറം കളരിക്കൽ ഗിരീഷ് (40), പാലൂരിൽ ബൈക്കിടിച്ച് പുലാമന്തോൾ കുത്തുകല്ലിൽ ഹംസ (55), ചെമ്മലശ്ശേരി പൂഴിക്കുന്നത്ത് സുരേന്ദ്രൻ (31), കിഴാറ്റൂരിൽ കാറും ബൈക്കും കൂട്ടിമുട്ടി മേലാറ്റൂർ കരിമ്പനക്കൽ ഹംസ (57) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവജന സംഗമവും ഇഫ്താറും ശാന്തപരും: സോളിഡാരിറ്റി ശാന്തപുരം യൂനിറ്റ് യുവജന സംഗമവും ഇഫ്താറും നടത്തി. ജില്ല പ്രസിഡൻറ് സമീർ കാളികാവ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.വി. ഷമീം അലി അധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രഫി മത്സരത്തിൽ വിജയിച്ച കെ.പി. ആഷിക്കിനെ ആദരിച്ചു. കാഞ്ഞിരപ്പള്ളി ഹൽഖ രക്ഷാധികാരി എ.കെ. ഖാലിദ്, ട്രാക്ക് ഫോഴ്സ് ക്ലബ് പ്രതിനിധി എം.ടി. ഇബ്രാഹിം, എം.ഇ. ബാസിം, കെ.കെ. ബിലാൽ, പി. ഹാരിസ് എന്നിവർ സംസാരിച്ചു. കെ.പി. മുഫീദ്, സവാദ്, വി. നൂറുൽ അമീൻ, ഇല്യാസ്, എൻ.ടി. മുഹ്സിൻ, എ. ഫാസിൽ, എം.ഇ. ജവാദ്, ശിഹാബ്, കെ.വി. ഹാഷിം അലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.