ജില്ല ആശുപത്രിയിൽ നിപ ജാഗ്രത; പുരുഷ വാർഡിലെ രോഗികളെ മാറ്റി വാർഡ്​ അണുവിമുക്​തമാക്കി

പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ കൊളത്തൂർ കാരാട്ടുപറമ്പ് സ്വദേശി മരിച്ചത് നിപ വൈറസ് ബാധയേറ്റാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജില്ല ആശുപത്രിയിൽ ജാഗ്രത നടപടികൾ ആരംഭിച്ചു. ഇതി​െൻറ ഭാഗമായി മരിച്ച വ്യക്തി കിടന്ന പുരുഷ വാർഡ് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ അണുവിമുക്തമാക്കി. ഇവിടെയുണ്ടായിരുന്ന രോഗികളെ മറ്റ് വാർഡിലേക്ക് മാറ്റിയശേഷമാണ് നടപടി. അതിനിടെ, മരിച്ച വ്യക്തിയെ ചികിത്സിച്ച ജില്ല ആശുപത്രിയിലെ അഞ്ച് ആശുപത്രി ജീവനക്കാർ സുരക്ഷയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിയിൽ രോഗിയുമായി ഇടപഴകിയവർ മരിച്ച ശേഷം സംസ്കാര കർമങ്ങളിൽ പെങ്കടുത്തവർ എന്നിവരെ ആരോഗ്യവകുപ്പ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. എന്നാൽ, മരിച്ചയാൾക്ക് നിപ വൈറസ് ബാധ എവിടെവെച്ച് ഏറ്റുവെന്നതിന് ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.