കൊളത്തൂർ: മൂർക്കനാട് എവർഷൈൻ ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് പകർച്ചവ്യാധി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ പത്തിന് മൂർക്കനാട് കാളിയാർകുളം ഹയാത്തുൽ ഇസ്ലാം മദ്റസയിൽ നടക്കുന്ന പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. ഹസൈനാർ, പഞ്ചായത്ത് അംഗം ഷാഹിന യൂസുഫലി തുടങ്ങിയവർ സംസാരിക്കും. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയതായി സംഘാടകർ പറഞ്ഞു. കൊളത്തൂർ പാലിയേറ്റിവ് കെട്ടിട ശിലാസ്ഥാപനം കൊളത്തൂർ: പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി കെട്ടിട നിർമാണത്തിെൻറ തറക്കല്ലിടൽ വെള്ളിയാഴ്ച നടക്കും. രാവിലെ 9.30ന് ശാന്ത എസ്. ഉണ്ണി ശിലാസ്ഥാപനം നിർവഹിക്കും. കൊളത്തൂർ ഹൈസ്കൂൾ റോഡിൽ സുനിൽ വാരിയർ സംഭാവന ചെയ്ത ആറ് സെൻറ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. ഡി.എ.കെ.എഫ് സെമിനാര്‍ മാറ്റി കൊളത്തൂർ: ജില്ലയിൽ പൊതുപരിപാടികൾ ഒഴിവാക്കാനുള്ള നിർദേശത്തെ തുടർന്ന് ഡി.എ.കെ.എഫ് വെള്ളിയാഴ്ച മലപ്പുറത്ത് നടത്താനിരുന്ന സെമിനാർ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.