ബൈപാസ് േറാഡിൽ അടിയന്തരമായി തെരുവുവിളക്കും കാമറകളും സ്ഥാപിക്കണം -മുസ്ലിം ലീഗ് പെരിന്തൽമണ്ണ: സാമൂഹിക വിരുദ്ധർ മാലിന്യനിക്ഷേപം നടത്തുന്ന മാനത്തുമംഗലം, പൊന്ന്യാകുർശ്ശി ബൈപാസിൽ അടിയന്തരമായി ആവശ്യത്തിന് തെരുവുവിളക്കുകളും നിരീക്ഷണ കാമറകളും സ്ഥാപിക്കണമെന്ന് കക്കൂത്ത് മേഖല മുസ്ലിം ലീഗ് സമ്മേളനം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ലീഗ് ട്രഷറർ പി. ബഷീർ അധ്യക്ഷതവഹിച്ചു. മുനിസിപ്പൽ ലീഗ് പ്രസിഡൻറ് മുഹമ്മദ് കോയ തങ്ങൾ പതാക ഉയർത്തി. മേഖല യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. വനിത സമ്മേളനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷ ടി. ഹാജറുമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. പച്ചീരി ഹുസൈന നാസർ അധ്യക്ഷത വഹിച്ചു. ഉസ്മാൻ താമരത്ത് പ്രമേയ പ്രഭാഷണം നടത്തി. അറബി സാഹിത്യത്തിൽ പിഎച്ച്.ഡി ബിരുദം നേടിയ പി.ടി.എം ഗവ. കോളജ് അസി. പ്രഫസർ ടി. അബ്ദുൽ ജലീലിനെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും മുതിർന്ന കാരണവന്മാരെയും ആദരിച്ചു. വിവിധ സെഷനുകളിൽ നഹാസ് പാറക്കൽ, സി.ടി. നൗഷാദലി, കിഴിശ്ശേരി ബാപ്പു, താമരത്ത് മാനു, സമദ് മലയനകത്ത്, ഉസ്മാൻ തെക്കത്ത്, വി.ടി. ഷരീഫ്, പച്ചീരി നാസർ, സലീം താമരത്ത്, കെ.ടി. ഹമീദ്, പി.കെ. മുജീബ്, കെ.പി. ഫാറൂഖ്, പി.പി. സക്കീർ, ഹന്ന ടീച്ചർ, കെ. സാജിത, കെ.കെ. ഉനൈസ്, നവാസ് തോട്ടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.