ബി.എൽ.ബി.സി അവലോകനയോഗം നടത്തും

പാലക്കാട്: ജില്ലയിൽ ലീഡ് ബാങ്കി​െൻറ നേതൃത്വത്തിലുള്ള ബ്ലോക്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി മേയ് 22 മുതൽ 30 വരെ ജില്ലയിലെ 13 ബ്ലോക്കുകളിലും നഗരസഭയിലും അവലോകന യോഗം നടത്തും. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പദ്ധതി പ്രവർത്തനങ്ങൾ യോഗം വിലയിരുത്തും. ബ്ലോക്കുകൾ, തീയതി എന്നിവ ക്രമത്തിൽ. അട്ടപ്പാടി, മണ്ണാർക്കാട് (മേയ് 22), ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം (23), കല്ലേക്കാട്, പാലക്കാട് നഗരസഭ (24), കൊല്ലങ്കോട്, നെന്മാറ (25), ആലത്തൂർ, കുഴൽമന്ദം (28), മലമ്പുഴ, ചിറ്റൂർ (29), തൃത്താല, പട്ടാമ്പി (30). മന്ത്രിസഭ വാർഷികം: നവകേരളം ഫ്ലാഷ് പ്ലേ ഇന്നുമുതൽ പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാർഷികാഘോഷ പ്രചാരണ പരിപാടികളുടെ ഭാഗമായി നടത്തുന്ന 'നവകേരളം' ഫ്ലാഷ് പ്ലേ വെള്ളിയാഴ്ച മുതൽ വിവിധ നിയോജക മണ്ഡലങ്ങളിൽ അവതരിപ്പിക്കും. രാവിലെ 9.15ന് സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ തുടങ്ങുന്ന ഫ്ലാഷ് പ്ലേ ജില്ല കലക്ടർ ഡോ. പി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. തുടർന്ന് ആലത്തൂർ, വടക്കഞ്ചേരി, നെന്മാറ, ചിറ്റൂർ എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.