ലൈബ്രറി കൗൺസിൽ ഗ്രാൻറ്​ വിതരണം

പാലക്കാട്: ജില്ലയിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകരിച്ച 410 ലൈബ്രറികൾക്കുള്ള 2017-18 വർഷത്തെ ഗ്രാൻറ് വിതരണം പൂർത്തിയായി. 78,05,277 രൂപയാണ് ഈ വർഷം ഗ്രാൻറായി ആറു താലൂക്ക് കമ്മിറ്റികൾക്ക് വിതരണം ചെയ്തത്. ഇതിൽ 75 ശതമാനം തുകക്ക് നിർബന്ധമായും പുസ്തകങ്ങൾ വാങ്ങിക്കണം. ബാക്കി തുക ലൈബ്രറിയുടെ പുരോഗമന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം. എല്ലാ ഗ്രന്ഥശാല സെക്രട്ടറിമാരും അതത് താലൂക്ക് ലൈബ്രറി കൗൺസിലുമായി ഉടൻ ബന്ധപ്പെട്ട് ചെക്ക് വാങ്ങണമെന്ന് അധികൃതർ അറിയിച്ചു. 25, 26, 27 തീയതികളിൽ പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന പുസ്തകോത്സവത്തിന് തയാറെടുപ്പുകൾ പൂർത്തിയായതായും ജില്ല ലൈബ്രറി കൗൺസിൽ അധികൃതർ അറിയിച്ചു. കേരളത്തിലെ 100ലധികം പുസ്തക പ്രസാധകർ മേളയിൽ പങ്കെടുക്കും. ഇതോടൊപ്പം യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള കവിതാലാപന മത്സരം, പുസ്തക പ്രകാശനം, സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറും. ബാലവേദി കൺവീനർമാർക്ക് ഏകദിന പരിശീലനം ഇന്ന് പാലക്കാട്: ജില്ല ലൈബ്രറി കൗൺസിലിനു കീഴിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബാലവേദികളുടെ ചുമതലയുള്ള കൺവീനർമാരുടെ ഏകദിന പരിശീലനം ബുധനാഴ്ച നടത്തുമെന്ന് ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി എം. കാസിം അറിയിച്ചു. ബുധനാഴ്ച പാലക്കാട്, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്, താലൂക്കുകളിലെ പ്രവർത്തകർക്കും രണ്ടാംഘട്ടം 28ന് പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിലെ കൺവീനർമാർക്കുമാണ് ശിൽപശാല. പാലക്കാട് താരേക്കാടുള്ള എൻ.ജി.ഒ യൂനിയൻ ഹാളിലാണ് പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.