പുഴക്കാട്ടിരി ലീഗ് സമ്മേളനം

ഫോട്ടോ / Subject: ഫോട്ടോ /രാമപുരം:പുഴക്കാട്ടിരി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം സമാപിച്ചു രാമപുരം: അഞ്ച് ദിസങ്ങളിലായി നടന്ന പുഴക്കാട്ടിരി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം പ്രൗഢഗംഭീരമായി സമാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പരവക്കൽ വെച്ച് നടന്ന കർഷക സംഗമം സ്വതന്ത്രകർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പുഴക്കാട്ടിരിയിൽ നടന്ന വനിതാ-ഹരിത സംഗമത്തിന്റെ ഉദ്ഘാടനം ടി.എ അഹമ്മദ് കബീർ എം.എൽ.എ നിർവ്വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ ചടങ്ങിൽ ആദരിച്ചു.സമ്മേളനത്തിന്റെ ഭാഗമായി നടന്ന തൊഴിലാളി സംഗമവും തൊഴിലാളികളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും എസ്.ടി.യു ജില്ലാ സെക്രട്ടറി വല്ലാൻചിറ അബ്ദുൽ മജീദ് നിർവ്വഹിച്ചു. പുഴക്കാട്ടിരിയിൽ നടന്ന യുവജന വിദ്യാർത്ഥി സംഗമം കുരിക്കൾ മുനീർ ഉദ്ഘാടനം ചെയ്തു.ലത്തീഫ് വല്ലാഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി.സമ്മേളനത്തിന്റെ പ്രചരണാർത്ഥം രാമപുരം മേഖല എം.എസ്.എഫ് കമ്മറ്റി അണ്ടർ 17 ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. രാമപുരം ബ്ലോക്ക്പടിയിൽ ചങ്ങാതികൂട്ടം കലാ-കായിക സംഗമവും ബാലറാലിയും നടന്നു. എഴുപതാം വാർഷിക ഉപഹാരമായി കടുങ്ങപുരം പോസ്റ്റോഫീസ് പടിയിൽ മർഹൂം പറോട്ടിൽ മുഹമ്മദ് മൗലവിയുടെ സ്മരണാർത്ഥം പഞ്ചായത്ത് യൂത്ത്ലീഗ് കമ്മറ്റി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ശ്രീമതി സൽമ നാടിന് സമർപ്പിച്ചു. പനങ്ങാങ്ങര മർഹൂം പറോട്ടിൽ മൗലവി നഗരിയിൽ നടന്ന സമാപന പൊതുസമ്മേളനം മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി സാദിഖ് അലി അദ്ധ്യക്ഷത വഹിച്ചു.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. സമാപന സമ്മേളനത്തിന്റെ ഭാഗമായി രാമപുരം ബ്ലോക്ക്പടിയിൽ നിന്നും ആരംഭിച്ച ബഹുജനറാലി പ്രൗഢോജ്വലമായി പനങ്ങാങ്ങരയിൽ സമാപിച്ചു. സംഗമങ്ങളിലും പൊതുസമ്മേളനത്തിലുമായി ഉമ്മർ അറക്കൽ, മരക്കാർ മാരായമംഗലം, അഡ്വ:കുഞ്ഞാലി, എം.അബ്ദുള്ള മാസ്റ്റർ, ശരീഫ് കൊട്ടപ്പുറം, ബാപ്പുട്ടി തിരൂർക്കാട്, കരുവാട്ടിൽ മുഹമ്മദലി മാസ്റ്റർ, അഡ്വ:എം.പി ഗോപി, ജൽസീമിയ ടീച്ചർ, കോറാടൻ റംല, സൈനുദ്ദീൻ രാമപുരം, കരുവാടി കുഞ്ഞാപ്പ പി.ഉസ്മാൻ, കെ.പി മുസ്തഫ, ഉണ്ണീൻ ഹാജി, പി.കെ അലി, മഞ്ഞളാംകുഴി മുഹമ്മദ് അലി, കരുവാടി മുഹമ്മദ്, ചക്കച്ചൻ കരീം, സൈതലവി മാസ്റ്റർ,കെ.പി അബു ഹാജി, സി.യൂസുഫ്, മൂസ്സകുട്ടി മാസ്റ്റർ, റഫീഖ് കട്ടിലശ്ശേരി, ഷാഹുൽ ഹമീദ്.ടി, ഹംസത്തലി ചെനങ്കര, അനീസ് വാരിയത്തൊടി, നിയാസ് കുരിക്കൾ, ലത്തീഫ് അസ്ലം, മിൻഹാജ് പാതിരമണ്ണ, ഷൈജൽ പി, മുബശ്ശിർ ആവത്തുകാട്ടിൽ, ബാപ്പു പനങ്ങാങ്ങര, അബ്ദുൽ ഫത്താഹ് കെ.കെ, അല്ലൂർ കുഞ്ഞി മുഹമ്മദ്, കല്ലൻകുന്നൻ മൊയ്തി, മുഹമ്മദലി ഹാജി കാലടി, കെ.പി കുഞ്ഞിമുഹമ്മദ്, മുഹമ്മദലി വിളക്കത്തിൽ, വയലക്കാടൻ അബ്ദു, ബാപ്പുട്ടി മാസ്റ്റർ, അല്ലൂർ അസൈനാർ, കെ.പി.അസ്മാബി, ചക്കച്ചൻ ഉമ്മുകുൽസു, സുബൈദ പൂളക്കൽ, കല്ലൻകുന്നൻ ആബിദ, കദീജ. കെ, റംലത്ത് കെ.പി, മൈമൂന പാലപ്ര, പി.കെ റംലത്ത്, കുൽസു.പി, ഫഹദ് ചോലശ്ശേരി, നൗഫൽ പലകപ്പറമ്പ, റഷീദ് പാതിരമണ്ണ, കുഞ്ഞിമുഹമ്മദ്, നവാസ് കടുങ്ങപുരം എന്നിവർ സംസാരിച്ചു.Photo: പുഴക്കാട്ടിരി പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളന സമാപനം മഞ്ഞളാംകുഴി അലി എം.എൽ.എ ഉൽഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.