പ്രവാസി ഹരിതസേവന കേന്ദ്രങ്ങൾക്ക്​ തുടക്കമായി

പ്രവാസി ഹരിതസേവന കേന്ദ്രങ്ങൾക്ക് തുടക്കം മലപ്പുറം: പ്രവാസി സമൂഹം അനുഭവിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ ക്രിയാത്മകമായ പദ്ധതികൾ രൂപവത്കരിക്കാൻ സർക്കാറുകൾ സന്നദ്ധമാകണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന പ്രവാസി ഹരിതസേവന കേന്ദ്രത്തി​െൻറ സംസ്ഥാനതല ലോഞ്ചിങ് മലപ്പുറത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് എസ്.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി അഡ്വ. പി.എം.എ. സലാം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.