മലപ്പുറം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ ഭാഗമായി എം.എസ്.പി എൽ.പി സ്കൂൾ ഗ്രൗണ്ടിൽ ഏഴു ദിവസങ്ങളിലായി സംഘടിപ്പിച്ച 'ഒരുമയുടെ ഉത്സവം-2018' പ്രദർശന-വിപണന മേളക്കും സാംസ്കാരിക പരിപാടികൾക്കും സമാപനം. ജില്ല ഭരണകൂടത്തിെൻറയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിെൻറയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സമാപന സമ്മേളനം അഡീഷനൽ ജില്ല മജിസ്േട്രറ്റ് വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം ജില്ല കോഓഡിനേറ്റർ പി. രാജു, ജില്ല സാമൂഹിക നീതി ഓഫിസർ കെ. കൃഷ്ണമൂർത്തി, വിമുക്തി ജില്ല കോഓഡിനേറ്റർ കെ. ഹരികുമാർ, ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ എം. ശ്രീഹരി എന്നിവർ സംസാരിച്ചു. മേളയിലെ മികച്ച സ്റ്റാളായി തെരഞ്ഞെടുത്ത 'ഐ.ടി മിഷൻ/അക്ഷയ'ക്കും രണ്ടാമത്തെ മികച്ച സ്റ്റാളായി തെരഞ്ഞെടുത്ത 'സാമൂഹിക നീതി'ക്കുമുള്ള ഉപഹാരം എ.ഡി.എം വി. രാമചന്ദ്രൻ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.