എസ്.ഐ.ഒ ടീൻസ് മീറ്റ്

തേഞ്ഞിപ്പലം: 'പടച്ചവ‍​െൻറ വീഥിയിൽ പടപ്പുകളുടെ നീതിക്കായ്' എന്ന വിഷയത്തിൽ പറമ്പിൽ പീടികയിൽ എസ്.ഐ.ഒ യൂനിവേഴ്സിറ്റി ഏരിയ അവധിക്കാല ടീൻസ് മീറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ല പ്രസിഡൻറ് സി.കെ.എം. നഈം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സഹൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാദി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ആലിക്കുട്ടി, ജി.ഐ.ഒ ഏരിയ കോഓഡിനേറ്റർ ലുബ്ന എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി പി.ടി. ഫായിസ്, നസ്റുള്ള വാഴക്കാട്, കെ.വി. ഖാലിദ്, റഹീസ് ഹിദായ, ജാസിൽ ചേളനൂർ, അനീസ് നാടോടി, ജവാദ് എന്നിവർ സംസാരിച്ചു. സമാപനത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഉപഹാര സമർപ്പണവും ഹസൻ കോയയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് പഠനയാത്രയും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.