പാലക്കാട്: മാങ്കാവ് എടയാർ തെരുവിലെ മാരിയമ്മൻ പൂജക്ക് കൊണ്ടുവന്ന . ചൊവ്വാഴ്ച പകൽ 11ഓടെയാണ് സംഭവം. തിരുവാണിക്കാവ് രാജഗോപാൽ എന്ന ആനയാണ് സ്റ്റേഡിയം സ്റ്റാൻഡിന് സമീപത്തുള്ള പറമ്പിൽ തളക്കുന്നതിനിടെ ഇടഞ്ഞത്. രണ്ടാം പാപ്പാനെ ഓടിച്ച ആനയെ ഒന്നാം പാപ്പാനും മറ്റ് ആനകളുടെ പാപ്പാനും ചേർന്ന് തളക്കുകയായിരുന്നു. ഉച്ചക്ക് ശേഷം ഉടമയുടെ നേതൃത്വത്തിൽ ആനയെ തിരിച്ചുകൊണ്ടു പോവുകയായിരുന്നു. മദപ്പാടുള്ള ആനയല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. photo pl3 ഉത്സവ എഴുന്നള്ളിപ്പിനായെത്തിയ ഇടഞ്ഞ ആനയെ സ്റ്റേഡിയം ബസ്സ്റ്റാൻഡിന് സമീപം തളച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.