താനൂരിലെ ഹർത്താൽ അ​​​ക്രമം: മുഖ്യപ്രതി അറസ്​റ്റിൽ

താനൂർ: ഹർത്താൽ മറവിൽ താനൂരിലുണ്ടായ അക്രമസംഭവങ്ങളിലുൾപ്പെട്ട പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. ചാപ്പപ്പടി പാണാച്ചി​െൻറ പുരക്കൽ അൻസാറാണ് (22) പിടിയിലായത്. കെ.ആർ ബേക്കറി തകർക്കൽ, കെ.എസ്.ആർ.ടി.സി ബസ് തകർത്ത് ബാറ്ററി എടുക്കൽ, പടക്കക്കട തകർക്കൽ എന്നിവയിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ ആക്രമിച്ചതിനും കേസുണ്ട്. ഇയാൾ ബേക്കറിയുടെ പൂട്ട് തകർക്കുന്ന ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. ഒളിവിൽ പോയ അൻസാറിനെ ചൊവ്വാഴ്ച ഉച്ചയോടെ കെ.ജി പടിയിലാണ് സി.ഐ അലവി, എസ്.ഐ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഏപ്രിൽ 16ന് നടന്ന ഹർത്താലി​െൻറ മറവിൽ വ്യാപക അക്രമമാണ് താനൂരിൽ അരങ്ങേറിയത്. കഴിഞ്ഞവർഷം തീരദേശത്ത് നടന്ന അക്രമ സംഭവങ്ങളിലും അൻസാർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പരപ്പനങ്ങാടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ മേഖലയിലെ അക്രമങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.