പങ്കാളിത്ത പെൻഷൻ പുനഃപരിശോധന വേഗത്തിലാക്കണം -യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ തേഞ്ഞിപ്പലം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ 45ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കാൻ ഉപസമിതിയെ നിയമിക്കുെമന്ന ധനമന്ത്രി തോമസ് െഎസക്കിെൻറ പ്രസ്താവന സ്വാഗതാർഹമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണവും സ്വകാര്യവത്കരണ നടപടികളും ഉപേക്ഷിക്കുക, ഒാപൺ സർവകലാശാല വിഷയത്തിൽ ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ ഹനീഫ, വി.പി. വാസുദേവൻ, എസ്. പത്മജ തുടങ്ങിയവർ സംസാരിച്ചു. എംപ്ലോയീസ് യൂനിയൻ പ്രസിഡൻറായി എസ്. പത്മജയെയും ജനറൽ സെക്രട്ടറിയായി ടി. സബീഷിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എൻ. വിനോദ്, കെ. അജിത് കുമാർ, സി. പരമേശ്വരൻ, കെ.വി. പ്രദീപൻ, ടി. അഖിൽ ദാസ് (വൈസ് പ്രസി.), കെ. ബാലചന്ദ്രൻ, എൻ.പി ജംഷീർ, വി.എസ്. നിഖിൽ, എം.വി. മനോജ്, പി. നിഷ (ജോയൻറ് സെക്ര.), യു. മുരളീധരൻ (ട്രഷറർ). caption കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ വാർഷിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.