സാംസ്കാരിക പ്രതിരോധ സംഗമം

പട്ടാമ്പി: പാട്ടുപാടിയും കഥപറഞ്ഞും ചിത്രം വരഞ്ഞും കനവിൽ തീർത്തു. അധിനിവേശ മൂലധനശക്തികൾക്കെതിരെയും ദലിത് സ്ത്രീ പരിസ്ഥിതി നിലപാടുകൾ ഉയർത്തിപ്പിടിച്ചുമുള്ളതായിരുന്നു സർഗാത്മക പ്രതിരോധം. ബിപിൻ ആറങ്ങോട്ടുര, ജയപ്രകാശ് വരവൂർ, സതീശൻ മൊറാഴ എന്നിവർ നേതൃത്വം നൽകിയ കവിത, കഥ, ചിത്രരചന സംഗമത്തിൽ ചിത്രകാരി ശ്രീജ പള്ളം ചിത്രംവരച്ച് ആരംഭിച്ചു. സേതു ആറങ്ങോട്, ആറങ്ങോട്ടുകര മുഹമ്മദ്, ഷൈലജ നാരായണൻ, ബാലാമണി ടീച്ചർ, അഡ്വ. ഉദയശങ്കർ, ശ്രീലത, സൽമ, സ്നേഹ, ബിപിൻ ആറങ്ങോട്ടുകര, ജയപ്രകാശ് വരവൂർ, കൃഷ്ണജ എന്നിവർ കഥകളും കവിതകളും അവതരിപ്പിച്ചു. പ്രഫ. പി. ഗംഗാധരൻ, സച്ചിദാനന്ദൻ, മുരളി വടക്കാഞ്ചേരി, ഡോ. സുബ്രഹ്മണ്യൻ, വാപ്പു പൂലാത്ത് എന്നിവർ സംസാരിച്ചു. എം.ജി. ശശി സംവിധാനം ചെയ്ത 'അഴീക്കോട് മാഷ്' ഡോക്യുമ​െൻററി പ്രദർശനം നടന്നു. എം.എ. ബേബി 'ഫാഷിസ്റ്റ് കാലത്തെ സാംസ്‌കാരിക പ്രതിരോധം' വിഷയത്തിൽ പ്രഭാഷണവും തുടർന്ന് ചർച്ചയും നടന്നു. ചിത്രം: mohptb 63 കനവ് സാംസ്കാരിക സംഗമത്തിൽ നടന്ന ചിത്രരചന mohptb 64 സാംസ്കാരിക സംഗമത്തിൽ എം.എ. ബേബി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.