കൂറ്റനാട്: പൊലീസിനെ ഉപയോഗിച്ച് നിരപരാധികളെ കൊല്ലിക്കുന്ന സമീപനമാണ് എൽ.ഡി.എഫ് സർക്കാറിെൻറതേന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ല സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെയാണ്. രണ്ടിനെയും അധികാരത്തില്‍നിന്ന് തൂത്തെറിയണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് സി.എ. സാജിത് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം, സെക്രട്ടറി അസ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ജില്ല പ്രസിഡൻറ് കളത്തില്‍ അബ്ദുല്ല, ജില്ല ജനറൽ സെക്രട്ടറി മരക്കാര്‍ മാരായമംഗലം, ട്രഷറര്‍ പി.എ. തങ്ങള്‍ എന്നിവർ സംസാരിച്ചു. മോദിയും പിണറായിയും ഒരേ നുകംവെച്ച കാളകൾ -ചെന്നിത്തല കൂറ്റനാട്: മോദിയും പിണറായിയും ഒരേ നുകംവെച്ച കാളകളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനദ്രോഹകാര്യത്തില്‍ ആരാണ് മുന്നിലെന്ന മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. യൂത്ത് ലീഗ് ജില്ല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹം പറളി: കല്ലൂർ കവറത്തൊടി വീട്ടിൽ കെ.കെ.എ. റഹ്മാെൻറ മകൾ അനീസയും തിരുവില്വാമല കുന്നത്ത് വീട്ടിൽ യൂസുഫിെൻറ മകൻ ഷാനുവും വിവാഹിതരായി. പറളി: മങ്കര ഓരാംപള്ളം പുത്തൻപീടിയക്കൽ മുഹമ്മദ് ബഷീറിെൻറ മകൾ നസ്വീബയും ഒറ്റപ്പാലം പാലപ്പുറം പത്തൊമ്പതാം മൈലിൽ മനക്കടവത്ത് വീട്ടിൽ ഹസെൻറ മകൻ ആശിഫും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.