ശ്രീകൃഷ്ണപുരം: അകക്കണ്ണിൻ വെളിച്ചത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീകൃഷ്ണപുരം കാഞ്ഞിരംപാറ മുറിച്ചിറ വീട്ടിൽ ശിൽപക്ക് ബ്ലോക്ക് പഞ്ചായത്ത് കമ്പ്യൂട്ടർ നൽകും. കാഴ്ചശേഷി ഇല്ലാത്തവർക്ക് പഠിക്കാൻ സഹായകരമാവുന്ന സോഫ്റ്റ് െവയർ സംവിധാനമുള്ള കമ്പ്യൂട്ടറാണ് ശിൽപക്ക് സൗജന്യമായി നൽകുക. ബ്ലോക്ക് പഞ്ചായത്തിെൻറ അക്ഷരമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തി 35,000 രൂപ ചെലവഴിച്ചാണ് കമ്പ്യൂട്ടർ നൽകുന്നത്. ശിൽപയുടെ ആവശ്യം മുഖവിലക്കെടുത്താണ് കമ്പ്യൂട്ടർ വാങ്ങി നൽകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ പറഞ്ഞു. ശിൽപക്ക് വാക്കിങ് സ്റ്റിക് നൽകി. ചിത്രവിവരണം: ശിൽപ കുടുംബത്തോടൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.