ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിെൻറ വാഹനത്തെ മറികടന്ന സ്വകാര്യ വാഹനം പൈലറ്റ് വാഹനത്തിൽ മൂന്നുതവണ ഇടിച്ചു. പന്തളത്തിനും കാരക്കാടിനും ഇടയിലാണ് സംഭവം. കാർ ഓടിച്ച പന്തളം ചെറുമല സ്വദേശി ലെനിൻ മുരളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പിയുടെ തെരെഞ്ഞടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച എത്തിയതാണ് മന്ത്രി. മന്ത്രിയുടേത് അടക്കം വാഹനങ്ങൾ അഞ്ച് മിനിറ്റിലേറെ നിർത്തിയിട്ടു. പൊലീസ് എത്തിയാണ് മന്ത്രിയെ ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതടക്കം ജാമ്യമില്ല വകുപ്പനുസരിച്ച് കേസെടുത്തിട്ടുണ്ട്. ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും അടൂർ ഡിവൈ.എസ്.പി ആർ. ജോസ് പറഞ്ഞു. യുവാവ് മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മന്ത്രിയുടെ യാത്രക്കിടെ ഉണ്ടായ സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.