അരീക്കോട്: 'ആരോഗ്യമാണ് സമ്പത്ത്' സന്ദേശവുമായി പ്രഭാത സഞ്ചാരി കൂട്ടായ്മ തെരട്ടമ്മലിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. അരീക്കോട്, കീഴുപറമ്പ്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിെൻറ ഭാഗങ്ങളിലൂടെയായിരുന്നു ഓട്ടം. തെരട്ടമ്മൽ മൈതാനത്തിൽനിന്ന് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ശൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അബ്ദുറഊഫ്, സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷരീഫ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തുടർന്ന് നടന്ന കൂട്ടായ്മയിൽ കെ. സലാം അധ്യക്ഷത വഹിച്ചു. വൈ.പി. മുഹമ്മദ് ഷരീഫിനെ ആദരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ നാസർ വാഴക്കാട്, ഹുസൈൻ അരീക്കോട്, അബ്ദുറഹ്മാൻ കൂടരഞ്ഞി എന്നിവർ ക്ലാസെടുത്തു. മുൻ സന്തോഷ് ട്രോഫി ടീമംഗം എ. നാസർ, സമീർ ഒതായി, റഹീം പത്തനാപുരം, നാസർ, യു. ഹനീഫ എന്നിവർ സംസാരിച്ചു. സുൽഫി മുത്തംകോടിെൻറ മാജിക് ഷോയും അരങ്ങേറി. കെ.കെ. അബ്ദുല്ലക്കുട്ടി സ്വാഗതവും ജി.കെ. ഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.