ഡിവൈഡറിലിടിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു

മുന്നറിയിപ്പ് ബോർഡുകളോ റിഫ്ലക്ടറോ ഇല്ലാത്തത് അപകടഭീഷണി തേഞ്ഞിപ്പലം: അപകടങ്ങൾ കുറക്കാൻ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ വളവിൽ പുതുതായി നിർമിച്ച ഡിവൈഡറിൽ കാർ ഇടിച്ചുകയറി നിയന്ത്രണംവിട്ടു മറിഞ്ഞു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്കുപോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മുന്നറിയിപ്പ് ബോർഡുകളോ റിഫ്ലക്ടറോ ഇല്ലാത്തതിനാൽ പുതുതായി നിർമിച്ച ഡിവൈഡർ ഡ്രൈവർ കാണാത്തതാണ് അപകടത്തിനിടയാക്കിയത്. ഡിവൈഡറിൽ ഇടിച്ച് മുന്നോട്ടുനീങ്ങിയ കാർ നിയന്ത്രണംവിട്ട് ഇടത്തുവശത്തേക്ക് പാഞ്ഞുകയറി ഫുട്പാത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ വളവിൽ അപകട മരണങ്ങൾ പതിവായതോടെയാണ് പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ചെട്ടിയർമാട് മുതൽ കാലിക്കറ്റ് സർവകലാശാല ടാഗോർ നികേതന് സമീപം വരെ ഡിവൈഡർ നിർമിച്ചത്. നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും മുന്നറിയിപ്പ് ബോർഡുകളോ, റിഫ്ലക്ടറുകളോ സ്ഥാപിക്കാത്തതാണ് പ്രശ്നം. ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ അടിയന്തര നടപടികൾ ദേശീയപാത അധികൃതർ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാവുമെന്നാണ് യാത്രക്കാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.