വള്ളിക്കുന്ന്: ശനിയാഴ്ച രാത്രി പത്തുമണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വള്ളിക്കുന്നിെൻറ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. രണ്ടോളം വീടുകളും വൈദ്യുതിതോപകരണങ്ങളും നശിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിലെ പൊട്ടൻ കുഴി കോളനിക്ക് സമീപത്തെ പാലശ്ശേരി ബീരാൻകുട്ടി, ചെലക്കോട്ട് നാരായണൻകുട്ടി എന്നിവരുടെ വീടുകൾക്കാണ് നാശം ഉണ്ടായത്. കട്ടിലിൽ കിടക്കുകയായിരുന്ന ബീരാൻകുട്ടി മിന്നലേറ്റതിനെ തുടർന്ന് ബോധരഹിതനായി. ഇയാളുടെ വീടിെൻറ തറയിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വീടിെൻറ മെയിൻ സ്ലാബ്, ചുമരുകൾ എന്നിവിടങ്ങളിൽ പൊട്ടൽ വീണിട്ടുണ്ട്. വൈദ്യുതി മീറ്റർ പൂർണമായും കത്തിനശിച്ചു. വൈദ്യുതി ഉപകരണങ്ങൾ, വയറിങ് എന്നിവയും കത്തിനശിച്ചു. ചുമരിൽ തൂക്കിയിട്ട നാല് ഷർട്ടുകളും കത്തിയ നിലയിലാണ്. തൊട്ടടുത്ത വീട്ടിലെ ചെലക്കോട്ട് നാരായണൻ കുട്ടിയുടെ വീടിെൻറ കോൺക്രീറ്റ് വിവിധ ഭാഗങ്ങളിൽ വിള്ളൽ വീണ് തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.