സി.പി.എമ്മും-സി.എം.പിയും തമ്മിൽ കൂടുതൽ സൗഹൃദമുണ്ടാവണം- എസ്.ആർ.പി തൃശൂർ: രാജ്യത്താകമാനം ഇടതുപക്ഷ പാർട്ടികൾ കൂടുതൽ യോജിപ്പോടെയും ഐക്യത്തോടെയും പ്രവർത്തിക്കേണ്ട കാലമാണിതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള. സി.എം.പി പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും സി.എം.പിയും തമ്മിൽ ഇപ്പോഴുള്ള സൗഹൃദം കൂടുതലായുണ്ടാവേണ്ടതുണ്ടെന്നും പാർട്ടി കോൺഗ്രസിലെ ചർച്ചകൾ ഇത് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാട്യം രാജൻ അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ, സി.എം.പി ജനറൽ സെക്രട്ടറി എം.കെ.കണ്ണൻ, എം.എച്ച്.ഷാരിയർ, ജി.സുഗുണൻ, ടി.സി.എച്ച് വിജയൻ തുടങ്ങിയവർ സംസാരിച്ചു. സി.എം.പിയുടെ കരുത്ത് പ്രകടമാക്കി ശക്തൻ സ്റ്റാൻഡിൽ നിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രകടനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.