തലക്കടത്തൂര്‍: പറപ്പൂത്തടം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ. പള്ളിപ്പാട്ട് തൂമ്പന്‍ ഹൈദര്‍ (50), ചോലക്കുണ്ടില്‍ ഹിദായത്തുല്ല (50) എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖയുണ്ടാക്കി മഹല്ല് കമ്മിറ്റിയുടെ വസ്തുവകകൾ ദുരുപയോഗം ചെയ്യുകയും ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുകയും ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. പള്ളി ഭാരവാഹികളായ പ്രതികള്‍ 15 വര്‍ഷമായി ജനറല്‍ ബോഡി വിളിച്ചു ചേർത്തിട്ടില്ല, വരവുചെലവ് കണക്ക് അവതരിപ്പിച്ചില്ല, പള്ളിയുടെ 12 സെൻറ് ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ചു തുടങ്ങിയവ ഉന്നയിച്ച് വഖഫ് ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തിയ വഖഫ് ഡിവിഷന്‍ ഓഫിസര്‍ മുമ്പാകെ തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതിനും ഓഡിറ്റിന് വ്യാജ രേഖ ഉണ്ടാക്കിയതിനും 2017 ഒക്ടോബര്‍ അഞ്ചിന് പ്രതികള്‍ ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരനായ അഹമ്മദ് കുട്ടി ഹാജി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പിക്കാന്‍ കഴിഞ്ഞ ജനുവരി 22ന് കോടതി ഉത്തരവിട്ടിരുന്നു. മുഖ്യ പ്രതിയായ കായല്‍മഠത്തില്‍ അവറാന്‍കുട്ടിയെ പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.