രാജ്യസുരക്ഷയും സ്വകാര്യമേഖലയെ ഏൽപ്പിക്കാൻ നീക്കം -പിണറായി തിരൂർ: രാജ്യസുരക്ഷ പോലും അപകടത്തിലാക്കുന്ന വിധമുള്ള സ്വകാര്യവത്കരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂരിൽ എൻ.എഫ്.പി.ഇ സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയിൽവേയിൽ സ്വകാര്യവത്കരണത്തിന് തുടക്കമിട്ട കേന്ദ്രം വ്യോമയാന മേഖലയിലേക്കും കടക്കുകയാണ്. പാസ്പോർട്ട് ഓഫിസുകൾ അടച്ചുപൂട്ടി സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചു. ബി.എസ്.എൻ.എൽ ഉൾെപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. അവയെയൊന്നും സഹായിക്കാത്ത സ്വകാര്യകുത്തക കമ്പനികൾക്ക് എല്ലാ സഹായവും ചെയ്യുന്നു -പിണറായി വിജയൻ കൂട്ടിച്ചേർത്തു. പി. കരുണാകരൻ എം.പി അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പി.കെ. മുരളീധരൻ സ്വാഗതവും പി. ഋഷികേശ് കുമാർ നന്ദിയും പറഞ്ഞു. പ്രകടനവും നടന്നു. പി.വി രാജേന്ദ്രൻ, എം.എസ്. സാബു, എ.ബി. ലാൽകുമാർ, എൻ.പി. അബ്ദുൽ ഖാദർ, രവി വടക്കുംപുറം, എം.കെ. സനൂപ്, ടി.കെ. ഷൈലജ തുടങ്ങിയവർ നേതൃത്വം നൽകി. സംസ്ഥാന ഏകോപന സമിതി ഭാരവാഹികൾ പി. കരുണാകരൻ എംപി (ചെയ.), പി.വി രാജേന്ദ്രൻ (വൈ. ചെയ), പി.കെ മുരളീധരൻ (കൺ.), പി. സതീഷ് കുമാർ (ട്രഷ.), ജി. ജമുന (വനിതാ സബ് കമ്മിറ്റി കൺവീനർ). കേരള സർക്കിൾ ഭാരവാഹികൾ: പി ത്രീ യൂണിയൻ- ജേക്കബ് തോമസ് (പ്രസി.), പി.കെ. മുരളീധരൻ (സെക്ര.), കെ. അനിൽകുമാർ (ട്രഷ.). ആർ ത്രീ യൂനിയൻ: സി ശിവദാസൻ (പ്രസി.), പി.വി രാജേന്ദ്രൻ (സെക്ര.), ആർ. വിജയൻ നായർ (ട്രഷറർ). ആർ ഫോർ യൂനിയൻ: സി.എം രവീന്ദ്രനാഥ് (പ്രസി), ആർ.എസ്. സുരേഷ്കുമാർ (സെക്ര), എ.അനിൽകുമാർ (ട്രഷ). പി ഫോർ പോസ്റ്റ്മാൻ യൂനിയൻ- പി. ശിവദാസ് (പ്രസി.), എ.ബി ലാൽകുമാർ (സെക്ര.), എ. അബ്ദുനാസർ (ട്രഷ.). ജി.ഡി.എസ് യൂനിയൻ- എ.എൻ രാമചന്ദ്രൻ (പ്രസി.), എം.എസ് സാബു (സെക്ര.), രാജപ്പൻപിള്ള (ട്രഷ.). എസ്.ബി.സി യൂനിയൻ- ലിയോ മൈക്കിൾ ( പ്രസി.), ഗിരീഷ് ശേഖരൻ, (സെക്ര.), ജിതേന്ദർദാസ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.