മലപ്പുറം: 18ാമത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് ഖിലാഫത്ത് നഗരിയില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി കാമ്പസില്‍ നടക്കുന്ന ക്യാമ്പ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിെൻറ ഐക്യമാണ് ഹജ്ജിെൻറ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വിശ്വാസിയുടെയും കര്‍മങ്ങള്‍ വേദനിക്കുന്നവന് വേണ്ടിയുള്ള പ്രാര്‍ഥനകളാവണം. ലോകത്ത് പല അഭയാർഥികളും ദുരിതപര്‍വം താണ്ടിയുള്ള യാത്രയിലാണ്. അവരുടെയെല്ലാം മോചനത്തിനും രക്ഷക്കും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കണം. ശരിയായ ഉദ്ദേശ്യത്തോടെയുള്ള ഹജ്ജ് നിര്‍വഹിക്കാന്‍ ഒാരോരുത്തര്‍ക്കും കഴിയണം. അതിന് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിലൂടെ സാധ്യമാവട്ടെയെന്നും തങ്ങള്‍ പറഞ്ഞു. കെ. മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പഠനക്ലാസിന് നേതൃത്വം നല്‍കി. ഹജ്ജ് ഗൈഡിെൻറയും കൈപ്പുസ്തകത്തിെൻറയും പ്രകാശനം മാതാപ്പുഴ മുഹമ്മദ് കുട്ടി, വഹാബ് കൊല്ലം എന്നിവര്‍ക്ക് നല്‍കി ഹൈദരലി തങ്ങള്‍ നിര്‍വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, യു.എ. ലത്തീഫ്, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന്‍, എസ്.കെ. ഹംസ ഹാജി, പി.എ. ജബ്ബാര്‍ ഹാജി, പി.വി. മുഹമ്മദ് അരീക്കോട്, കെ.കെ.എസ്. തങ്ങള്‍, കെ.പി. ഉണ്ണീതു ഹാജി, എ.എം. കുഞ്ഞാന്‍ ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.എം. അക്ബര്‍, അബ്ദുറഹ്മാന്‍ കാരാട്ട് എന്നിവർ സംസാരിച്ചു. രണ്ടാംദിന ക്യാമ്പിെൻറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഒമ്പതിന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.